Saturday, January 10, 2009

ട്രെയിനിലെ സുന്ദരി

ഒരു തിരക്കു പിടിച്ച ട്രെയിന്‍ .ഇരിക്കാന്‍ ഒരിടം പരതി ഞാന്‍ ട്രെയിനുള്ളില്‍ നെട്ടോട്ടമോടുകയാണു.ഇരിപ്പിടം തേടി എന്റെ ക്രഷ്ണ മണികള്‍ അലഞ്ഞു തിരിഞ്ഞു.പെട്ടെന്നു അതു പതിവു പോലെ യഥാ സ്ഥാനത്തു നിശ്ചലമായി.ഞാന്‍ ആ സ്ഥാനവുമായി കൂടുതല്‍ അടുപ്പം പ്രാപിച്ചു.പ്രത്യേകിച്ചു ഒന്നുമില്ല.അവിടെ ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.വസ്ത്രം ജീന്‍സും ടീ ഷര്‍ട്ടും.ഞാന്‍ വിചാരിച്ചു...ഇപ്പോഴത്തെ കുട്ടികള്‍..അവരുടെ വേഷം.ഇവര്‍ക്കൊക്കെ ചുരിദാര്‍ ധരിച്ചാല്‍ എന്താ മാനം ഇടിഞ്ഞു പൊകുമോ..അഹങ്കാരം അവളുടെ മുഖത്തു "അ" ഹ" ങ്കാ" രം" എന്നു പ്രത്യേകം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടു.സംസ്കാരശ്യ്യൂ ന്യ വര്‍ഗ്ഗം.അപ്പോള്‍ തന്നെ അവള്‍ ഒരു നോട്ടം പാസ്സാക്കി.ചിലപ്പോള്‍ അതു ആരാണെന്നു വെറുതെ നൊക്കിയതായിരിക്കാം.പക്ഷെ നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ അടുത്ത നോട്ടം കൂടി പാസ്സാക്കിയിരുന്നു.അതില്‍ എന്റെ കാലില്‍ നിന്നു മൂര്‍ദ്ധാവിലേക്കു ഒരു കുളിരു കയറി.ഞാന്‍ വീണ്ടും വിചാരിച്ചു.ജീന്‍സും ടീ ഷര്‍ട്ടും അത്രയ്ക്കു മോശം വസ്ത്രങ്ങളൊന്നുമല്ലല്ലൊ.ഒന്നുമില്ലെങ്കിലും അവര്‍ മറയ്ക്കേണ്ടതൊക്കെ മറയ്ക്കുന്നില്ലെ...ഒരു കണയ്ക്കിനു ചുരിദാറിനേക്കാള്‍ നല്ല വേഷം ഇതു തന്നെ.എനിക്കു ഒരു തെറ്റുക്കൂടി പറ്റിപ്പോയി.അവളുടെ മുഖത്തു എഴുതി ഒട്ടിച്ചതു അഹങ്കാരം എന്നായിരുന്നില്ല.കുലീനത എന്നായിരുന്നു. "കു" ലീ" ന "ത "..അവള്‍ പല പല ജോലികളില്‍ ഏര്‍പ്പെട്ടു.അടുത്തുള്ള ഒരു പിഞ്ചുകുട്ടിയെ വെറുതെ തൊട്ടു നൊക്കും.എന്നിട്ടു എന്നെ നൊക്കും.ഇടയ്ക്കു ജനാലയിലൂടെ പുറത്തു നൊക്കും എന്നിട്ടു എന്നെ നൊക്കും.അവളുടെ ഓരൊ പ്രവ്രത്തി കഴിയും പോളും അവള്‍ ഓരോ നോട്ടം എനിക്കു നേര്‍ച്ച ചെയ്തു.ഞാന്‍ അവളെ ആകെ ഒറ്റ പ്രാവശ്യമെ നോക്കിയുള്ളൂ.കാരണം ആദ്യനോട്ടം ഞാന്‍ പിന്‍ വലിച്ചിരുന്നില്ല.നമ്മള്‍ തമ്മില്‍ ഇടയ്ക്കിടയ്ക്കു ഓരോ ഇളം ചിരികള്‍ പാസ്സാക്കി.അവള്‍ ഹിന്ദിയായിരുന്നു സംസാരിക്കുന്നതു.ഞാന്‍ ചിന്തിച്ചു.ദൈവമേ കല്യാണം കഴിഞ്ഞാല്‍ എന്റെ സ്ഥിതി എന്തായിരിക്കും.അവള്‍ ഇടയ്ക്കു അവളുടെ മുന്നില്‍ ഇരിക്കുന്ന ഒരു കിഴവനോട് സംസാരിക്കുന്നുണ്ടു.സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ അതവളുടെ തന്തയാണെന്നു മനസ്സിലായി. ഷീല,സുഷ്മ,കറുത്ത ശഅന്ത ,സുലോചന,സഫീന എന്നിവര്‍ക്കു എന്റെ നന്ദി(അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള എന്റെ ഹിന്ദി അധ്യാപികമാര്‍.).പ്രണയത്തിനു മുന്‍പില്‍ അവള്‍ക്കു തന്ത ഒരു പ്രശ്നമല്ലെന്നു മനസ്സിലായി.ഞാന്‍ പുറത്തേക്കു നോക്കി.ദൈവമെ കല്ലായി എത്തിയിരിക്കുന്നു.എന്റെ സ്റ്റേഷന്‍ എത്താന്‍ ഇനി വെറും അഞ്ചു മിനുറ്റു മാത്രം.അതവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു.അവളുടെ മുഖം വാടാന്‍ തുടങ്ങിയിരുന്നു. ഒന്നു....രണ്ട്..മൂന്നു...നാലു...അഞ്ചു...എത്തി....ഭാരിച്ച മനസ്സുമായി ഞാന്‍ ഇറങ്ങുകയാണു.അവള്‍ ജനാലയിലൂടെ എന്നെ തന്നെ നോക്കുകയാണു.ദൈവമെ എന്റെ ഹ്രദയം തകരുന്നു.നമ്മള്‍ തമ്മില്‍ അകലുന്നു.വെറും ഒന്നര മണിക്കൂര്‍ നീണ്ട പ്രണയം ഇതാ അവസ്സാനിച്ചിരിക്കുന്നു.ദുഖിച്ച മനസ്സുമായി ഞാന്‍ എന്റെ വീട്ടിലേക്കുള്ള ബസ്സില്‍ കയറി.അപ്പോള്‍ അതാ മറ്റൊരു സുന്ദരി ബസ്സിനുള്ളില്‍ എന്നെ തന്നെ നൊക്കുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മറ്റൊരു പ്രണയവുമായി ഞാന്‍ യാത്ര ആരംഭിച്ചു

5 comments:

Randeep said...

Haha funny Ramy.. its superb.. But pennine kandappolekkum kalyanathe kurich alochikeendi irunnilla. :D

good one. Keep it up..

Cheers
Randeep

രഞ്ജിത്ത് ലാല്‍ എം .എസ്. said...

nannayittundu,,,,vayinokki chinthakal Oru AAGOLA PRATHIBHASAM thanne Ennu MAnasilaayi,,,,,

ഫറു... said...

ha ha ha funny,,,,,,,,

അരുണ്‍ കരിമുട്ടം said...

ഇത് വായിച്ചപ്പോള്‍ ഒന്ന് മനസ്സിലായി,മാഷ് ഒരു നല്ല എഴുത്ത് കാരനാ.വരികളും വാക്കുകളും നന്നായിരിക്കുന്നു.അതായത് 'ന' 'ന്നാ' 'യി' ഇരിക്കുന്നു.
ആശംസകള്‍

Nazeeha said...

wow remy!!...its really nice.i enjoyed readin it..mmmmm u r really a good writer... al te best !!