Wednesday, March 11, 2009

എന്റെ പ്രിയപ്പെട്ട ഷഡ്ഡി

കാപ്പി,വെള്ള,കറുപ്പ്...ഇവയാണു എന്റെ ആകെയുള്ള "ഷഡ്ഡി" സന്‍ബാദ്യം. ഷഡ്ഡികള്‍ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും മാസങ്ങളോളം ധരിച്ചാല്‍ സോപ്പു പൊടി,വെള്ളം എന്നിവ  ലാഭിക്കാമെന്നു ഗവേഷണസഹിതം ഞാന്‍ കണ്ടെത്തി.എന്റെ ഷഡ്ഡികളില്‍ മൂന്നു വലിയ ദ്വാരങ്ങള്‍ക്കു പുറമെ നിരവധി ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു.അതു വായു സഞ്ചാരത്തിനു വേണ്ടി ഉറുംബുകള്‍ക്കു പ്രത്യേകം കൂലി കൊടുത്തു ഉണ്ടാക്കിപ്പിച്ചതാണു.അങ്ങനെ ഒരു ഞായറാഴ്ച്ച വന്നെത്തി.നാലാം നിലയിലാണു ഞങ്ങളുടെ താമസം.ഞാന്‍ എന്റെ ഷഡ്ഡികള്‍ ഒരു കലക്കന്‍ അലക്കു അലക്കി ഉണക്കാന്‍ ഇട്ടു.കുറച്ച് സമയങ്ങള്‍ക്കു ശേഷം ഉണങ്ങിയ ഷഡ്ഡികള്‍ തിരിച്ചെടുക്കുവാന്‍ വേണ്ടി ചെന്നപ്പോള്‍ കണ്ട കാഴ്ച്ച എന്നില്‍ ഞെട്ടല്‍ ഉളവാക്കി.എന്റെ പ്രിയപ്പെട്ട വെള്ള ഷഡ്ഡികാണുന്നില്ല.ദൈവമേ ഈ ചൂടുകാലത്തു വെള്ള ഷഡ്ഡിയല്ലാതെ ......അങ്ങനെ അവിടെ മൊത്തം ഞാന്‍ പരതി.ഒടുവില്‍ ഞാന്‍ വെറുതെ താഴെക്കു നോക്കിയപ്പോ​ള്‍ എന്റെ ബാബ(ഷഡ്ഡിയുടെ പേരു) താഴത്തെ താമസ്സക്കാരു ഉണാക്കാനിട്ട വിലക്കൂടിയ പാര്‍ക്ക് അവന്യു, പ്രൊവൊഗ്,യുറൊ,ജോക്കി എന്നിവരൊടു സൊള്ളുന്നു.ഞാന്‍ പറഞ്ഞു."മോനെ ഇങ്ങു പോരു..അവിടെ ഇരിക്കാനുള്ള യാതൊരു യോഗ്യതയും നിനക്കില്ല".ഞാന്‍ താഴെക്കു ഓടി.അവിടെ എത്തിയപ്പോഴേക്കും ആ വീട്ടിലെ തള്ള അവയെല്ലാം കൊണ്ടു മുറിക്കുള്ളില്‍ കയറി കതകടച്ചു.ഞാന്‍ വാതില്‍ക്കല്‍ നിന്നു കൊണ്ടു ഒന്നു ആലോചിച്ചു.മുട്ടണോ,,അയ്യെ നാണക്കേടു.ഞാന്‍ വിചാരിച്ചു.ഇന്നു എതായാ​‍ലും ചോദിക്കേണ്ട.അങ്ങനെ ഞാന്‍ ആ രാത്രി മുഴുവന്‍ എന്റെ ബാബയയെയും ആലോചിച്ച് കിടന്നു.പിറ്റേന്നു രാവിലെ ഞാന്‍ ആ കതകില്‍ ചെന്നു മുട്ടി.തള്ള വാതില്‍ തുറന്നു.ഞാന്‍ തള്ളയോട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി.കൂട്ടത്തില്‍ ഷഡ്ഡിയെ കുറിച്ചുള്ള വര്‍ണനയും കൊടുത്തു.തള്ള പറഞ്ഞു."അയ്യോ മോനെ...എല്ലാ ഷഡ്ഡിയുമായി എന്റെ മകന്‍ ഇന്നലെ വൈകുന്നേരത്തെ ഫ്ലൈറ്റില്‍ അമേരിക്കയ്ക്കു വിട്ടല്ലൊ....ഓഹൊ..അതു നിന്റെ ഷഡ്ഡിയായിരുന്നോ...ഞാന്‍ അവനോട് ചോദിച്ചു.മോനെ നീയെത്ര ഗതിയില്ലാത്തവനായിപ്പോയല്ലോ..അപ്പോള്‍ അവന്‍ പറഞ്ഞു..അല്ല..അമ്മേ..ഇതു പുതിയ തരം ഷഡ്ഡിയാ...25 ഡോളറാണു ഇതിന്റെ വില."
ഞാന്‍ മനസ്സില്‍ പറഞ്ഞു."എടാ ഷഡ്ഡിക്കള്ളാ....എനിക്കു ഒരു കാര്യം മനസ്സിലായി.നിനക്കവിടെ റോഡ് സൈഡില്‍ ഷഡ്ഡിക്കച്ചവടം തന്നെ ജോലി."........എന്നാലും എന്റ ഷഡ്ഡീ....നിന്റെ ഒരു ഭാഗ്യം. 23 വര്‍ഷമായി ഞാന്‍ ഈ ലോകത്തു ജീവിക്കുന്നു.ഇന്ത്യ വിട്ട് പോകാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.......

Friday, February 13, 2009

ഭൂമിയിലെ സ്വര്‍ഗ്ഗം

പുകയുടെ വലയങ്ങളിലൂടെ രണ്ടു ഗോളങ്ങള്‍ വന്നു അവന്റെ തലയില്‍ ഇടിച്ചതു പോലെ...തലയില്‍ തൊട്ടു നോക്കി.ഇല്ല ഒന്നും പറ്റിയില്ല.താന്‍ ഉയരുകയാണൊ...ആസനം തറയില്‍ നിന്നു ഉയരുകയാണു.ആകാശത്തിലേക്കൊ അതൊ സ്വര്‍ഗ്ഗത്തിലേക്കൊ...തണുത്ത കാറ്റ് മുഖത്തടിക്കുന്നു.ആകാശത്തിലെ തൂവല്‍ കെട്ടു പോലെയുള്ള മേഘങ്ങള്‍ തലയില്‍ തട്ടി അങ്ങിങ്ങു ചിതറി.മാലാഖമാര്‍ തനിക്കു ചുറ്റും വലം വെയ്ക്കുന്നു.ദൂരെ അങ്ങു മഞ്ഞു മലയില്‍ നിന്നു കേള്‍ക്കുന്ന ആ ഗാനം ആരുടെതു..? pinkfloyd. അതൊ..direstraits..എതായാലുംi have become comfortably numb....അവന്‍ ചിരിക്കാന്‍ തുടങ്ങി.കണ്ണുകള്‍ പതിയെ അടഞ്ഞു.ഉഞ്ഞാല തന്റെ ഒരു ചെവിയിലൂടെ കയറി മറ്റെ ചെവിയിലൂടെ ഇറങ്ങി.അതില്‍ കയറി അവന്‍ ലോകത്തിന്റെ ഒരറ്റത്ത് നിന്നും മറ്റെ അറ്റത്തേക്കു..ഇപ്പോള്‍ അവന്‍ ഭൂമിലേക്കു ഇറങ്ങുകയാണു.ആസനം തറയില്‍ പതിഞ്ഞതു അവന്‍ അറിഞ്ഞു.കണ്ണ് പതിയെ തുറന്നു.തന്റെ മുന്പില്‍ മേഘങ്ങളുടെ തൂവല്‍ കെട്ടുകളില്ല.മാലാഖമാരില്ല്ല.തന്റെ കൂട്ടുകാരായ നാലു അലവലാതികള്‍..പുകയുടെ മായാവലയത്തില്‍ അവരുടെ മുഖം വ്യക്തമല്ല.അവര്‍ ആരാണെന്നും മനസ്സിലായില്ല.കൂടാതെ താന്‍ ഏറ്റവും വെറുക്കുന്ന ആധുനിക trance music ഉം..അവന് എന്തെന്നില്ലാത്ത ദേഷ്യവും വെറുപ്പും തോന്നി.അവന്‍ ഉടനെ തന്നെ അഞ്ചാറു പുക ഒന്നിച്ചെടുത്തു.ഗാനം ഒരിക്കല്‍ കൂടി direstraits...എന്തൊരു മാസ്മരികത...mark knopfler ന്റെ guitar കന്‍പിയില്‍ പിടിച്ചു അവന്‍ വീണ്ടും ആകാശത്തിലേക്കു..........

Money for nothin' and chicks for free.............

Monday, February 9, 2009

ഒരു കക്കൂസ് കഥ

ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ഗേള്‍ഫ്രണ്ടിനെ കിട്ടുക എന്നതു റേഷന്‍ അരിയില്‍ നിന്നു കല്ലു കിട്ടുന്നതു പോലെയാണു.അതായതു നാനാനിറത്തിലുള്ള ,നാനാദേശക്കാരായ, നാനാസ്വഭാവക്കാരായ വിവിധയിനം പെണ്‍കിടാങ്ങളെ നമ്മുക്ക് അവിടെ കാണാം.നമ്മുടെ പേര്‍സിന്റെ കനം അനുസരിച്ചാണു അവര്‍ നമ്മെ തരം തിരിക്കുന്നതു.അതെ പോലെ ഈ കഥയിലെ നായകനുമുണ്ടായിരുന്നു ഒരു മാന്‍കിടാവ്.ബട്ടര്‍ ചിക്കന്‍ കറിയില്‍ വീണ മുരിങ്ങക്ക കോല്‍ പോലെ മോഡേണ്‍ വസ്ത്രങ്ങളുടെ ഉള്ളിലേക്കു വീണു പോയ ഒരു നാടന്‍ പൈകിടാവ്.
അവള്‍ ഇടയ്ക്കിടയ്ക്കു അവന്റെ വീട് സന്ദര്‍ശനം നടത്താരുണ്ടായിരുന്നു.(sorry ഈ കഥയില്‍ sex ഇല്ല.).എന്നിട്ടു അവനെയും കൂട്ടി കറങ്ങാന്‍ കൊണ്ടു പോകും.എന്നിട്ട് അവന്റെ അവന്റെ കാഷ്,atm card എന്നിവ എങ്ങനെ ചിതലു പിടിയ്ക്കാതെ സൂക്ഷിക്കാം(അതായതു സ്ഥിരമായി ഉപയോഗിച്ചാല്‍ചിതല്‍ പിടിക്കില്ല എന്നു സാരം) എന്നു കാണിച്ചു കൊടുക്കും.അവളുടെ കൈയ്യില്‍ ഇന്നെ വരെ അവന്‍ പേര്‍സു,പൈസ മുതലായവ കണ്ടിട്ടില്ല...പാവം...
.
അന്നൊരു ഞായറാഴ്ച്ച ആയിരുന്നു.നായകന്റെ താമസം ഒറ്റയ്ക്കായിരുന്നു.തലേന്നു കഴിച്ച rum ഉം chicken 65 ഉം അവന്റെ വയറ്റില്‍ സുനാമി ഉണ്ടാക്കി.സുനാമി വിവിധ തലങ്ങളില്‍ ആഞ്ഞിടിച്ചു അവനെ ഉറക്കത്തില്‍ നിന്നുണര്‍ത്തി.ആ നാട്ടില്‍ വൈദ്യുതി നമ്മുടെ നാട്ടിലെ മന്ത്രിമാരെ പോലെ ദീര്‍ഘകാല വിദേശ പര്യടനം നടത്താറുണ്ടായിരുന്നു.അന്നും ഒരു പര്യടനം നടത്തിയിരുന്നു.നായകന്‍ ചാടി എഴുന്നേറ്റു ഒരു സിഗരറ്റ് കത്തിച്ചു.അന്നത്തെ പത്രവും എടുത്തു അവന്‍ കക്കൂസിലേക്കു ഓടി......#$%@#&#@$#....ഹാവൂ എന്തൊരു ആശ്വ്വാസം..പൈപ്പ് തുറന്നപ്പോള്‍ ഒരു തുള്ളി വെള്ളം ഇല്ല.പത്രം നോക്കി.കറണ്ട് ഇനി വൈകുന്നേരമേ വരികയുള്ളൂ.അപ്പോള്‍ പുറത്തു നിന്നു ഒരു കിളിനാദം.ദൈവമേ അവള്‍ വന്നിരിക്കുന്നു.അവള്‍ പറഞ്ഞു. darling...ഇന്നു valentines day ..മൊത്തം ചിലവു എന്റെ വക...അവള്‍ ജീവിതത്തില്‍ ആദ്യമായി ചിലവു ചെയ്യാന്‍ പോകുന്നു.ഇനി എന്തു ചെയ്യും.അവന്‍ ആലോചിച്ചു....ഭാഗ്യം പത്രം എടുക്കാന്‍ തോന്നിയതു.

Saturday, January 10, 2009

ട്രെയിനിലെ സുന്ദരി

ഒരു തിരക്കു പിടിച്ച ട്രെയിന്‍ .ഇരിക്കാന്‍ ഒരിടം പരതി ഞാന്‍ ട്രെയിനുള്ളില്‍ നെട്ടോട്ടമോടുകയാണു.ഇരിപ്പിടം തേടി എന്റെ ക്രഷ്ണ മണികള്‍ അലഞ്ഞു തിരിഞ്ഞു.പെട്ടെന്നു അതു പതിവു പോലെ യഥാ സ്ഥാനത്തു നിശ്ചലമായി.ഞാന്‍ ആ സ്ഥാനവുമായി കൂടുതല്‍ അടുപ്പം പ്രാപിച്ചു.പ്രത്യേകിച്ചു ഒന്നുമില്ല.അവിടെ ഒരു സുന്ദരിക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.വസ്ത്രം ജീന്‍സും ടീ ഷര്‍ട്ടും.ഞാന്‍ വിചാരിച്ചു...ഇപ്പോഴത്തെ കുട്ടികള്‍..അവരുടെ വേഷം.ഇവര്‍ക്കൊക്കെ ചുരിദാര്‍ ധരിച്ചാല്‍ എന്താ മാനം ഇടിഞ്ഞു പൊകുമോ..അഹങ്കാരം അവളുടെ മുഖത്തു "അ" ഹ" ങ്കാ" രം" എന്നു പ്രത്യേകം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടു.സംസ്കാരശ്യ്യൂ ന്യ വര്‍ഗ്ഗം.അപ്പോള്‍ തന്നെ അവള്‍ ഒരു നോട്ടം പാസ്സാക്കി.ചിലപ്പോള്‍ അതു ആരാണെന്നു വെറുതെ നൊക്കിയതായിരിക്കാം.പക്ഷെ നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ അടുത്ത നോട്ടം കൂടി പാസ്സാക്കിയിരുന്നു.അതില്‍ എന്റെ കാലില്‍ നിന്നു മൂര്‍ദ്ധാവിലേക്കു ഒരു കുളിരു കയറി.ഞാന്‍ വീണ്ടും വിചാരിച്ചു.ജീന്‍സും ടീ ഷര്‍ട്ടും അത്രയ്ക്കു മോശം വസ്ത്രങ്ങളൊന്നുമല്ലല്ലൊ.ഒന്നുമില്ലെങ്കിലും അവര്‍ മറയ്ക്കേണ്ടതൊക്കെ മറയ്ക്കുന്നില്ലെ...ഒരു കണയ്ക്കിനു ചുരിദാറിനേക്കാള്‍ നല്ല വേഷം ഇതു തന്നെ.എനിക്കു ഒരു തെറ്റുക്കൂടി പറ്റിപ്പോയി.അവളുടെ മുഖത്തു എഴുതി ഒട്ടിച്ചതു അഹങ്കാരം എന്നായിരുന്നില്ല.കുലീനത എന്നായിരുന്നു. "കു" ലീ" ന "ത "..അവള്‍ പല പല ജോലികളില്‍ ഏര്‍പ്പെട്ടു.അടുത്തുള്ള ഒരു പിഞ്ചുകുട്ടിയെ വെറുതെ തൊട്ടു നൊക്കും.എന്നിട്ടു എന്നെ നൊക്കും.ഇടയ്ക്കു ജനാലയിലൂടെ പുറത്തു നൊക്കും എന്നിട്ടു എന്നെ നൊക്കും.അവളുടെ ഓരൊ പ്രവ്രത്തി കഴിയും പോളും അവള്‍ ഓരോ നോട്ടം എനിക്കു നേര്‍ച്ച ചെയ്തു.ഞാന്‍ അവളെ ആകെ ഒറ്റ പ്രാവശ്യമെ നോക്കിയുള്ളൂ.കാരണം ആദ്യനോട്ടം ഞാന്‍ പിന്‍ വലിച്ചിരുന്നില്ല.നമ്മള്‍ തമ്മില്‍ ഇടയ്ക്കിടയ്ക്കു ഓരോ ഇളം ചിരികള്‍ പാസ്സാക്കി.അവള്‍ ഹിന്ദിയായിരുന്നു സംസാരിക്കുന്നതു.ഞാന്‍ ചിന്തിച്ചു.ദൈവമേ കല്യാണം കഴിഞ്ഞാല്‍ എന്റെ സ്ഥിതി എന്തായിരിക്കും.അവള്‍ ഇടയ്ക്കു അവളുടെ മുന്നില്‍ ഇരിക്കുന്ന ഒരു കിഴവനോട് സംസാരിക്കുന്നുണ്ടു.സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ അതവളുടെ തന്തയാണെന്നു മനസ്സിലായി. ഷീല,സുഷ്മ,കറുത്ത ശഅന്ത ,സുലോചന,സഫീന എന്നിവര്‍ക്കു എന്റെ നന്ദി(അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള എന്റെ ഹിന്ദി അധ്യാപികമാര്‍.).പ്രണയത്തിനു മുന്‍പില്‍ അവള്‍ക്കു തന്ത ഒരു പ്രശ്നമല്ലെന്നു മനസ്സിലായി.ഞാന്‍ പുറത്തേക്കു നോക്കി.ദൈവമെ കല്ലായി എത്തിയിരിക്കുന്നു.എന്റെ സ്റ്റേഷന്‍ എത്താന്‍ ഇനി വെറും അഞ്ചു മിനുറ്റു മാത്രം.അതവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു.അവളുടെ മുഖം വാടാന്‍ തുടങ്ങിയിരുന്നു. ഒന്നു....രണ്ട്..മൂന്നു...നാലു...അഞ്ചു...എത്തി....ഭാരിച്ച മനസ്സുമായി ഞാന്‍ ഇറങ്ങുകയാണു.അവള്‍ ജനാലയിലൂടെ എന്നെ തന്നെ നോക്കുകയാണു.ദൈവമെ എന്റെ ഹ്രദയം തകരുന്നു.നമ്മള്‍ തമ്മില്‍ അകലുന്നു.വെറും ഒന്നര മണിക്കൂര്‍ നീണ്ട പ്രണയം ഇതാ അവസ്സാനിച്ചിരിക്കുന്നു.ദുഖിച്ച മനസ്സുമായി ഞാന്‍ എന്റെ വീട്ടിലേക്കുള്ള ബസ്സില്‍ കയറി.അപ്പോള്‍ അതാ മറ്റൊരു സുന്ദരി ബസ്സിനുള്ളില്‍ എന്നെ തന്നെ നൊക്കുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മറ്റൊരു പ്രണയവുമായി ഞാന്‍ യാത്ര ആരംഭിച്ചു

Wednesday, November 5, 2008

തുലാവര്‍ഷം

അതൊരു തുലാവര്‍ഷമായിരുന്നു.മഴ കോരിചൊരിയുന്നുണ്ടായിരുന്നു.മഴയില്‍ നിന്നു അവന്‍ രാഘവേട്ടന്റെ ചായക്കടയിലേക്ക് ശരണം പ്രാപിച്ചു.എന്നിട്ടവന്‍ തന്റെ നനഞ്ഞ തല തന്റെ ഉടുമുണ്ടു പൊക്കി നന്നായി തുടച്ചു.അപ്പോള്‍ അവന്റെ ചുവപ്പു കളസ്സം മിന്നല്‍ വെട്ടത്തില്‍ ഒന്നു കൂടി മിന്നി തിളങ്ങി.അവന്‍ രാഘവേട്ടനൊടു ഒരു "കട്ടനു"ഒര്‍ഡര്‍ കൊടുത്തു.എന്നിട്ടു അവന്‍ തന്റെ കളസ്സത്തിന്റെ കീശയില്‍ ഒരു "ദിനേശ്‌"ബീഡിയെടുത്തു ചുണ്ടില്‍ വച്ചു."കളസ്സം","കട്ടന്‍","ദിനേശ്‌"ബീഡി എന്നീ കാര്യങ്ങളില്‍ അവന്‍ തന്റെ പാര്‍ട്ടിയൊടു കൂറു പുലര്‍ത്തി.അപ്പോളാണു എവിടെ നിന്നൊ നഞ്ഞു കുതിര്‍ന്ന കോഴിയെ പോലെ കാര്‍ത്തു കടയിലേക്കു കയറിയതു.ആ കടയിലെ ആബാലവ്രധം ജനങ്ങള്‍ "ഷക്കീല" വന്ന പ്രതീതിയൊടെ ഒരു നിമിഷം എഴുന്നേറ്റു കാര്‍ത്തുവിനെ ബഹുമാനിച്ചു.കാര്‍ത്തുവിനെ കണ്ട അവന്‍ ഒന്നു ഞെട്ടി.അവന്റെ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒരു "ബ്ലാക്ക് &വൈറ്റ് നസീര്‍" സിനിമപോലെ ഒന്നു മിന്നി മറഞ്ഞു.അവന്‍ ഓര്‍ത്തു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു താന്‍ അവളുടെ കാമുകനായിരുന്നു.അവള്‍ തന്റെ കാമുകിയും ആയിരുന്നു.പക്ഷെ ഗള്‍ഫിന്റെ മണവും ഗുണവും ഉള്ള ഒരുത്തന്‍ അവളെ കല്യാണം ആലോചിച്ചു വന്നപ്പോള്‍ അവള്‍ തൊഴിലാളിയെ മറന്നു മുതലാളിയെ സ്നേഹിച്ചു.എവിടെയും പോലെ അവിടെയും "മുതലാളിത്തം" എന്ന വ്യവസ്തിതി വിജയം കൈ വരിച്ചു.കുറച്ചു സമയം നീണ്ടു നിന്ന ഓര്‍മ്മകളില്‍ നിന്നും അവന്‍ മുക്തനായി.അപ്പോഴേക്കും അവള്‍ അവനെ കണ്ടിരുന്നു.അവള്‍ അവനു ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.ആ പുഞ്ചിരിയില്‍ കുറ്റബോധം,ഇളിഭ്യത തുടങ്ങിയവ ഇല്ലായിരുന്നു.ഏതോ ഒരു കല്യാണ വീട്ടില്‍ കണ്ട പരിചയം.അത്രമാത്രം.അവന്റെ മനസ്സു പിരുപിറുത്തു."സ്ത്രീ വര്‍ഗ്ഗത്തിനു മാറ്റം അസാധ്യം".അവള്‍ കടയില്‍ നിന്നും പുറത്തേക്കിറങ്ങി.കാരണം മഴ തോര്‍ന്നിരുന്നു...അവന്റെ കട്ടന്‍ തീര്‍ന്നിരുന്നു...ബീഡിയും....