Wednesday, March 11, 2009

എന്റെ പ്രിയപ്പെട്ട ഷഡ്ഡി

കാപ്പി,വെള്ള,കറുപ്പ്...ഇവയാണു എന്റെ ആകെയുള്ള "ഷഡ്ഡി" സന്‍ബാദ്യം. ഷഡ്ഡികള്‍ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും മാസങ്ങളോളം ധരിച്ചാല്‍ സോപ്പു പൊടി,വെള്ളം എന്നിവ  ലാഭിക്കാമെന്നു ഗവേഷണസഹിതം ഞാന്‍ കണ്ടെത്തി.എന്റെ ഷഡ്ഡികളില്‍ മൂന്നു വലിയ ദ്വാരങ്ങള്‍ക്കു പുറമെ നിരവധി ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു.അതു വായു സഞ്ചാരത്തിനു വേണ്ടി ഉറുംബുകള്‍ക്കു പ്രത്യേകം കൂലി കൊടുത്തു ഉണ്ടാക്കിപ്പിച്ചതാണു.അങ്ങനെ ഒരു ഞായറാഴ്ച്ച വന്നെത്തി.നാലാം നിലയിലാണു ഞങ്ങളുടെ താമസം.ഞാന്‍ എന്റെ ഷഡ്ഡികള്‍ ഒരു കലക്കന്‍ അലക്കു അലക്കി ഉണക്കാന്‍ ഇട്ടു.കുറച്ച് സമയങ്ങള്‍ക്കു ശേഷം ഉണങ്ങിയ ഷഡ്ഡികള്‍ തിരിച്ചെടുക്കുവാന്‍ വേണ്ടി ചെന്നപ്പോള്‍ കണ്ട കാഴ്ച്ച എന്നില്‍ ഞെട്ടല്‍ ഉളവാക്കി.എന്റെ പ്രിയപ്പെട്ട വെള്ള ഷഡ്ഡികാണുന്നില്ല.ദൈവമേ ഈ ചൂടുകാലത്തു വെള്ള ഷഡ്ഡിയല്ലാതെ ......അങ്ങനെ അവിടെ മൊത്തം ഞാന്‍ പരതി.ഒടുവില്‍ ഞാന്‍ വെറുതെ താഴെക്കു നോക്കിയപ്പോ​ള്‍ എന്റെ ബാബ(ഷഡ്ഡിയുടെ പേരു) താഴത്തെ താമസ്സക്കാരു ഉണാക്കാനിട്ട വിലക്കൂടിയ പാര്‍ക്ക് അവന്യു, പ്രൊവൊഗ്,യുറൊ,ജോക്കി എന്നിവരൊടു സൊള്ളുന്നു.ഞാന്‍ പറഞ്ഞു."മോനെ ഇങ്ങു പോരു..അവിടെ ഇരിക്കാനുള്ള യാതൊരു യോഗ്യതയും നിനക്കില്ല".ഞാന്‍ താഴെക്കു ഓടി.അവിടെ എത്തിയപ്പോഴേക്കും ആ വീട്ടിലെ തള്ള അവയെല്ലാം കൊണ്ടു മുറിക്കുള്ളില്‍ കയറി കതകടച്ചു.ഞാന്‍ വാതില്‍ക്കല്‍ നിന്നു കൊണ്ടു ഒന്നു ആലോചിച്ചു.മുട്ടണോ,,അയ്യെ നാണക്കേടു.ഞാന്‍ വിചാരിച്ചു.ഇന്നു എതായാ​‍ലും ചോദിക്കേണ്ട.അങ്ങനെ ഞാന്‍ ആ രാത്രി മുഴുവന്‍ എന്റെ ബാബയയെയും ആലോചിച്ച് കിടന്നു.പിറ്റേന്നു രാവിലെ ഞാന്‍ ആ കതകില്‍ ചെന്നു മുട്ടി.തള്ള വാതില്‍ തുറന്നു.ഞാന്‍ തള്ളയോട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി.കൂട്ടത്തില്‍ ഷഡ്ഡിയെ കുറിച്ചുള്ള വര്‍ണനയും കൊടുത്തു.തള്ള പറഞ്ഞു."അയ്യോ മോനെ...എല്ലാ ഷഡ്ഡിയുമായി എന്റെ മകന്‍ ഇന്നലെ വൈകുന്നേരത്തെ ഫ്ലൈറ്റില്‍ അമേരിക്കയ്ക്കു വിട്ടല്ലൊ....ഓഹൊ..അതു നിന്റെ ഷഡ്ഡിയായിരുന്നോ...ഞാന്‍ അവനോട് ചോദിച്ചു.മോനെ നീയെത്ര ഗതിയില്ലാത്തവനായിപ്പോയല്ലോ..അപ്പോള്‍ അവന്‍ പറഞ്ഞു..അല്ല..അമ്മേ..ഇതു പുതിയ തരം ഷഡ്ഡിയാ...25 ഡോളറാണു ഇതിന്റെ വില."
ഞാന്‍ മനസ്സില്‍ പറഞ്ഞു."എടാ ഷഡ്ഡിക്കള്ളാ....എനിക്കു ഒരു കാര്യം മനസ്സിലായി.നിനക്കവിടെ റോഡ് സൈഡില്‍ ഷഡ്ഡിക്കച്ചവടം തന്നെ ജോലി."........എന്നാലും എന്റ ഷഡ്ഡീ....നിന്റെ ഒരു ഭാഗ്യം. 23 വര്‍ഷമായി ഞാന്‍ ഈ ലോകത്തു ജീവിക്കുന്നു.ഇന്ത്യ വിട്ട് പോകാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.......