Wednesday, November 5, 2008

തുലാവര്‍ഷം

അതൊരു തുലാവര്‍ഷമായിരുന്നു.മഴ കോരിചൊരിയുന്നുണ്ടായിരുന്നു.മഴയില്‍ നിന്നു അവന്‍ രാഘവേട്ടന്റെ ചായക്കടയിലേക്ക് ശരണം പ്രാപിച്ചു.എന്നിട്ടവന്‍ തന്റെ നനഞ്ഞ തല തന്റെ ഉടുമുണ്ടു പൊക്കി നന്നായി തുടച്ചു.അപ്പോള്‍ അവന്റെ ചുവപ്പു കളസ്സം മിന്നല്‍ വെട്ടത്തില്‍ ഒന്നു കൂടി മിന്നി തിളങ്ങി.അവന്‍ രാഘവേട്ടനൊടു ഒരു "കട്ടനു"ഒര്‍ഡര്‍ കൊടുത്തു.എന്നിട്ടു അവന്‍ തന്റെ കളസ്സത്തിന്റെ കീശയില്‍ ഒരു "ദിനേശ്‌"ബീഡിയെടുത്തു ചുണ്ടില്‍ വച്ചു."കളസ്സം","കട്ടന്‍","ദിനേശ്‌"ബീഡി എന്നീ കാര്യങ്ങളില്‍ അവന്‍ തന്റെ പാര്‍ട്ടിയൊടു കൂറു പുലര്‍ത്തി.അപ്പോളാണു എവിടെ നിന്നൊ നഞ്ഞു കുതിര്‍ന്ന കോഴിയെ പോലെ കാര്‍ത്തു കടയിലേക്കു കയറിയതു.ആ കടയിലെ ആബാലവ്രധം ജനങ്ങള്‍ "ഷക്കീല" വന്ന പ്രതീതിയൊടെ ഒരു നിമിഷം എഴുന്നേറ്റു കാര്‍ത്തുവിനെ ബഹുമാനിച്ചു.കാര്‍ത്തുവിനെ കണ്ട അവന്‍ ഒന്നു ഞെട്ടി.അവന്റെ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒരു "ബ്ലാക്ക് &വൈറ്റ് നസീര്‍" സിനിമപോലെ ഒന്നു മിന്നി മറഞ്ഞു.അവന്‍ ഓര്‍ത്തു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു താന്‍ അവളുടെ കാമുകനായിരുന്നു.അവള്‍ തന്റെ കാമുകിയും ആയിരുന്നു.പക്ഷെ ഗള്‍ഫിന്റെ മണവും ഗുണവും ഉള്ള ഒരുത്തന്‍ അവളെ കല്യാണം ആലോചിച്ചു വന്നപ്പോള്‍ അവള്‍ തൊഴിലാളിയെ മറന്നു മുതലാളിയെ സ്നേഹിച്ചു.എവിടെയും പോലെ അവിടെയും "മുതലാളിത്തം" എന്ന വ്യവസ്തിതി വിജയം കൈ വരിച്ചു.കുറച്ചു സമയം നീണ്ടു നിന്ന ഓര്‍മ്മകളില്‍ നിന്നും അവന്‍ മുക്തനായി.അപ്പോഴേക്കും അവള്‍ അവനെ കണ്ടിരുന്നു.അവള്‍ അവനു ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.ആ പുഞ്ചിരിയില്‍ കുറ്റബോധം,ഇളിഭ്യത തുടങ്ങിയവ ഇല്ലായിരുന്നു.ഏതോ ഒരു കല്യാണ വീട്ടില്‍ കണ്ട പരിചയം.അത്രമാത്രം.അവന്റെ മനസ്സു പിരുപിറുത്തു."സ്ത്രീ വര്‍ഗ്ഗത്തിനു മാറ്റം അസാധ്യം".അവള്‍ കടയില്‍ നിന്നും പുറത്തേക്കിറങ്ങി.കാരണം മഴ തോര്‍ന്നിരുന്നു...അവന്റെ കട്ടന്‍ തീര്‍ന്നിരുന്നു...ബീഡിയും....